ഇരിട്ടി : മാക്കൂട്ടം ചുരം റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാൻ കത്തി നശിച്ചു . കർണാടകയിൽ നിന്നും മരുന്നുമായികേരളത്തിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇരിട്ടിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കൃത്യ സമയത്ത് ഫയർ ഫോഴ്സ് സംഘം എത്തിയതുകൊണ്ട് വാഹനത്തിൽ നിന്നും വനത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. മാക്കൂട്ടം ചുരം പാതയിൽ അപകടങ്ങൾ നടന്നാൽ ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘങ്ങൾ എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. അപകടത്തിൽ വാഹനം പൂർണ്ണമായും കത്തിനശിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മാരായ എൻ. അശോകൻ , അബ്ദുള്ള, ഫയർ ഓഫീസർ മാരായ തോമസ്, ജസ്റ്റിൻ, അനീഷ് മാത്യു, അനോഗ്, ഹോം ഗാർഡ് മാരായ ബിനോയി, രാധാകൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
MAKOOTTAM ACCIDENT