കൂത്തുപറമ്പ്: കോട്ടയം ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം 24, 25, 26 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 24ന് കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്രയോടുകൂടി ചടങ്ങുകൾക്ക് തുടക്കമാവും. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാടിൻ്റേയും ബ്രഹ്മശ്രീ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിൻ്റേയും മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്ര താന്ത്രിക കർമ്മങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ചടങ്ങുകൾ നടക്കും.
തലശ്ശേരി ഏരിയ കമ്മിറ്റി മുൻ ചെയർമാൻ രാജൻ വേലാണ്ടി, ആഘോഷ കമ്മിറ്റി സെക്രട്ടറി ഒ.സി. പ്രകാശൻ, പി. പ്രവീൺകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മാർച്ച് എട്ടിന് ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായും വിവിധ പരിപാടികൾ ക്ഷേത്രസന്നിധിയിൽ സംഘടിപ്പിക്കും.
Kottayam Sri Thrikkaikunn Mahadeva Temple