മണത്തണ: അയോത്തുംചാലിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി അമിതമായി വെള്ളം പാഴാകുന്നു. അയോത്തുംചാൽ അംഗൻവാടിക്ക് സമീപം മെയിൻ റോഡിലാണ് വെള്ളം പാഴായി പോകുന്നത്. റോഡരികിലും അയോത്തുംചാൽ അംഗനവാടിയുടെ മുൻവശത്തും ചെളിക്കൂമ്പാരമായി കുട്ടികൾക്ക് നടക്കാൻ പോലും പറ്റാത്ത നിലയിലാണ്.
നിരവധി തവണ അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എങ്കിലും ഉടൻതന്നെ പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും നാട്ടുകാർ പറഞ്ഞു. കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്. ഏകദേശം രണ്ടുമാസത്തോളമായി ഇത്തരത്തിൽ വെള്ളം പാഴായി പോവുന്നതായി പ്രദേശവാസികൾ പറഞ്ഞു.
Drinking water pipe bursts