മാനന്തവാടി : കേരള സർക്കാർ ചരിത്രത്തിൽ ആദ്യമായി ജീവനക്കാർക്ക് ലഭിക്കേണ്ട പ്രതിമാസ ശമ്പളം തടഞ്ഞു വെച്ചിരിക്കുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയാത്തതാണന്നും, രാജ ഭരണകാലത്തെ അടിമകളെ പോലെ ജീവനക്കാരെ കാണരുതെന്നും ഫെറ്റോ. ക്ഷാമബത്ത, ലീവ് സറണ്ടർ, എച്ച്.ബി.എ, പേ റിവിഷൻ അരിയർ എന്നിവ നാലുവർഷമായി സർക്കാർ ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ കൃത്രിമമായി സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് വരുത്തി തീർത്ത് ഫെബ്രുവരി മാസത്തെ ശമ്പളവും പെൻഷനും നിഷേധിക്കുന്നു. ഇത് 21% ക്ഷാമബത്ത കുടിശ്ശിക നൽകാതിരിക്കുവാനുള്ള അടവ് നയമാണ്.
സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാതിരുന്നാൽ സ്വാഭാവികമായി പൊതുവിപണിയും സ്തംഭിക്കും. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ സംസ്ഥാനത്ത് ട്രഷറി അടച്ചു പൂട്ടണമെന്നും ഈ വിഷത്തിൽ ഇടതു സർവീസ് സംഘടനകളുടെ മൗനം ആത്മഹത്യാപരമാണെന്നും ഫെറ്റോ അഭിപ്രായപ്പെട്ടു.
ഫെറ്റോ ജില്ലാ പ്രസിഡണ്ട് എൻ.സി പ്രശാന്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ സംഘ് ജില്ല സെക്രട്ടറി വി.പി ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ സംഘ് ജില്ല സെക്രട്ടറി പി. മോഹൻദാസ്, ഭാരവാഹികളായ സുധി എം.ആർ, എം.കെ പ്രസാദ്, സന്തോഷ് നമ്പ്യാർ, ശ്രീനന്ദനൻ കെ.പി , പി.ജെ. ജയേഷ്, സുന്ദരൻ. പി എന്നിവർ സംസാരിച്ചു.
Govt employees are not slaves - Feto