ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി.പി മാധവൻ (71) ഡൽഹിയിൽ അന്തരിച്ചു.
തൃശ്ശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കൽ കുടുംബാംഗമാണ്.
ഏറെക്കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.
കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കൾ എയിംസ് ആശുപത്രിയിലെത്തി. മൃതദേഹം തൃശ്ശൂരിലെ വസതിയിൽ എത്തിച്ചു.
സംസ്കാരം ഇന്ന് (17-12-2024-ചൊവ്വ) രാവിലെ 11:00-മണിക്ക്. ഭാര്യ: സാവിത്രി. മക്കൾ: ദീപ്തി, ദീപക്.
delhi