ഇരിട്ടി: അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നവീകരിച്ച റേഡിയോളജി വിഭാഗ ത്തിൽ പുതിയ സി ടി സ്കാൻ മെഷിൻ തലശ്ശേരി അതിരൂപത ബിഷപ് ജോസ് പാംപ്ലാനി ഉദ്‌ഘാടനം ചെയ്തു. 15 വർഷം മുൻപുതന്നെ മലയോര മേഖലയിലെ തന്നെ ആദ്യത്തെ ആധുനിക സി.ടി.സ്കാൻ സംവിധാനം അമല ഹോസ്പിറ്റലിൽ ആരംഭിച്ചിരുന്നു. മലയോരമേഖലയിലെ എല്ലാ രോഗികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ സീമെൻസ് കമ്പനിയുടെ പുതിയ സി.ടി.സ്കാൻ മെഷീനോടു കൂടി റേഡിയോളജി വിഭാഗം നവീകരിക്കുകയാണ് നിലവിൽ ചെയ്തിരിക്കുന്നത്.
ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു കുന്നപ്പള്ളി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ ശ്രീലത, നഗരസഭ വൈസ് ചെയർമാൻ പി പി ഉസ്മാൻ, അമല ഹോസ്പിറ്റൽ ഡയറക്ടർ ഡോ അമല മാത്യു, വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.
Iritty