---
title: "കേളകം ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം "
english_title: "Kolakam Grama Panchayat Working Group General Body Meeting "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19097/kolakam-grama-panchayat-working-group-general-body-meeting"
published_at: "2022-01-04T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3f64adc4be_Picsart_22-01-04_12-55-30-583.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം 

> **Lead Summary:** കേളകം: പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട കേളകം ഗ്രാമ പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു.

## Article Content

കേളകം: പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട കേളകം ഗ്രാമ പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു.

ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട്തങ്കമ്മ മേലേക്കുറ്റ്, ഗ്രാമ പഞ്ചായത്തംഗം അഡ്വ.ബിജു ചാക്കോ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എം.രമണൻ പദ്ധതി വിശദീകരണം നടത്തി. വിവിധ വർക്കിംഗ് ഗ്രൂപ്പായി തിരിഞ്ഞ് ചർച്ച നടന്നു. തോമസ് പുളിക്ക കണ്ടം സ്വാഗതവും സെക്രട്ടറി പി.കെ വിനോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19097/kolakam-grama-panchayat-working-group-general-body-meeting)