#delhi | സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലെക്ക്

#delhi | സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു;  ബിജെപിയിലെക്ക്
Mar 28, 2024 04:38 PM | By veena vg

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സാവിത്രി ജിന്‍ഡാലിനൊപ്പം മകള്‍ സീമ ജിന്‍ഡാലും പാര്‍ട്ടിയില്‍ ചേര്‍ന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ്  കോൺഗ്രസ് വിടുകയാണെന്ന പ്രഖ്യാപനം സാവിത്രി ജിന്‍ഡാല്‍ നടത്തിയത്. എംപിയായിരുന്ന മകൻ നവീൻ ജിൻഡാല്‍ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അവരുടെ തീരുമാനം. 'ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി  മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി ഹരിയാന സംസ്ഥാനത്തെ സേവിച്ചു. ഹിസാറിലെ ജനങ്ങൾ എൻ്റെ കുടുംബമാണ്, എൻ്റെ കുടുംബത്തിൻ്റെ ഉപദേശപ്രകാരം ഞാൻ ഇന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു', സാവിത്രി ജിൻഡാല്‍ പറഞ്ഞു.

നവീൻ ജിൻഡാൽ പാര്‍ട്ടിയില്‍ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം, അദ്ദേഹം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് 10 വര്‍ഷം കുരുക്ഷേത്ര എംപിയായിരുന്നു നവീൻ ജിൻഡാൽ. കോൺഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ  മൻമോഹൻ സിങ്ങിനും ഞാൻ നന്ദി പറയുന്നു. ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ്  നവീൻ ജിൻഡാൽ കുറിച്ചു.

Savitri Jindal quits Congress

Next TV

Related Stories
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

Apr 27, 2024 08:15 AM

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 27, 2024 06:41 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

Apr 27, 2024 06:26 AM

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി...

Read More >>
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
Top Stories