#kannur l സെനറ്റ്‌ നാമനിർദേശം കോൺഗ്രസ്‌– ആർഎസ്‌എസ്‌ ബന്ധത്തിൻ്റെ തെളിവ്‌: ടി വി രാജേഷ്‌

#kannur l സെനറ്റ്‌ നാമനിർദേശം കോൺഗ്രസ്‌– ആർഎസ്‌എസ്‌ ബന്ധത്തിൻ്റെ തെളിവ്‌: ടി വി രാജേഷ്‌
Apr 4, 2024 03:35 PM | By veena vg

കണ്ണൂർ: കണ്ണൂർ സർവകലാശാലാ സെനറ്റിലെ നാമനിർദേശം ആർഎസ്‌എസ്‌– കോൺഗ്രസ്‌ ഒത്തുകളിയുടെ തെളിവാണെന്ന്‌ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ മേഖലകളിലെ പ്രഗത്ഭരെയുൾപ്പെടുത്തി വൈസ്‌ചാൻസലർ നൽകിയ പട്ടികയിലെ രണ്ട്‌ പേരെയൊഴികെ മറ്റുള്ളവരെ തള്ളി ചാൻസലർ നിയമനം നൽകിയവരിൽ ഏഴ്‌ കോൺഗ്രസുകാരും ആറ്‌ ആർഎസ്‌എസ്സുകാരുമാണുള്ളത്‌.

സർവകലാശാലാകളെ കാവിവൽക്കരിക്കാൻ പ്രവർത്തിക്കുന്ന ഗവർണർക്ക്‌ ഡിസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ്‌ അധ്യാപക സംഘടനാ നേതാവ്‌, കെഎസ്‌യു നേതാവ്‌ തുടങ്ങിയവരുടെ ലിസ്‌റ്റ്‌ എങ്ങിനെ ലഭിച്ചുവെന്ന്‌ വ്യക്തമാക്കാൻ കെപസിസി പ്രസിഡന്റ്‌ കെ സുധാകരനും കോൺഗ്രസ്‌ നേതൃത്വവും തയ്യാറാകണം. സർവകലാശാല നൽകിയ പാനൽ അട്ടിമറിച്ച്‌ ചാൻസലർ നിർദേശിച്ചവരുടെ യോഗ്യത ബിജെപി- കോൺഗ്രസ്‌ ബന്ധം മാത്രമാണ്‌.

മാധ്യമ മേഖലയിൽനിന്ന് രാജ്യാന്തര പ്രശസ്തരായ ശശികുമാർ, വെങ്കടേഷ് രാമകൃഷ്ണൻ, കൃഷ്‌ണദാസ്‌ എന്നിവരുടെ പേര്‌ സർവകലാശാല നൽകിയപ്പോൾ അവരെ ഒഴിവാക്കി കണ്ണൂരിലെ ജന്മഭൂമി ലേഖകനെയാണ്‌ ഉൾപ്പെടുത്തിയത്‌. അഭിഭാഷക വിഭാഗത്തിൽ ഡിസിസി ജനറൽ സെകട്ടറി ഇ ആർ വിനോദ്‌, ആർഎസ്‌എസ്‌ നേതാവ്‌ കെ കരുണാകരൻ നമ്പ്യാർ എന്നിവരെയാണ്‌ ഉൾപ്പെടുത്തിയത്‌. ധ്യാൻചന്ദ്‌ പുരസ്‌കാരം ഉൾപ്പെടെ നേടിയ രാജ്യാന്തര താരം കെ സി ലേഖയെ സർവകലാശാല നിർദേശിച്ചപ്പോൾ മുൻ ഡിസിസി ജനറൽ സെക്രട്ടറിയും നിലവിൽ ഡിസിസി നിർവാഹകസമിതിയംഗവുമായ ബിജു ഉമ്മറിനെയാണ്‌ ഗവർണർ നിർദേശിച്ചത്‌.

പട്ടികയിൽ ഇടംപിടിച്ച കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും കെ സുധാകരന്റെ ഉറ്റ അനുയായികളാണ്‌. പട്ടിക കൈമാറിയത്‌ കോൺഗ്രസിലെ സംഘി നേതാവായ സുധാകരനാണെന്നാണ്‌ വ്യക്തമാകുന്നത്‌. പട്ടിക കൈമാറിയില്ലെന്ന്‌ പറയുന്ന കോൺഗ്രസ്‌ നേതൃത്വം സെനറ്റംഗങ്ങളായി നിർദേശിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറുണ്ടോയെന്നും വ്യക്തമാക്കണം.

കോൺഗ്രസോ, കോൺഗ്രസ്‌ അധ്യാപക സംഘടനയോ, കെഎസ്‌യുവോ സെനറ്റ്‌ നാമനിർദേശത്തെക്കുറിച്ച്‌ പ്രതികരിക്കാത്തതും ഗവർണർ കോൺഗ്രസ്‌ ബന്ധമാണ്‌ വെളിപ്പെടുന്നത്‌. കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ കോൺഗ്രസ്‌ കൂട്ടുനിൽക്കുന്നതിന്റെ തെളിവാണിത്‌. തീർത്തും ദുരൂഹമായ ലിസ്‌റ്റിന്റെ ഉറവിടം വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ടി വി രാജേഷ് ആവശ്യപ്പെട്ടു.

Kannur

Next TV

Related Stories
ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

Sep 22, 2024 09:53 PM

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന്...

Read More >>
ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തും

Sep 22, 2024 09:19 PM

ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തും

ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ...

Read More >>

Sep 22, 2024 09:11 PM

"പാർട്ടിയിൽ വിശ്വാസമുണ്ട്, തത്കാലം നിർത്തുന്നു": പരസ്യ പ്രസ്താവനകൾ അവസാനിപ്പിച്ച് പി വി അൻവർ

"പാർട്ടിയിൽ വിശ്വാസമുണ്ട്, തത്കാലം നിർത്തുന്നു": പരസ്യ പ്രസ്താവനകൾ അവസാനിപ്പിച്ച് പി വി അൻവർ...

Read More >>
പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

Sep 22, 2024 07:07 PM

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു...

Read More >>
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

Sep 22, 2024 05:13 PM

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...

Read More >>
സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

Sep 22, 2024 04:46 PM

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ...

Read More >>
Top Stories










Entertainment News