---
title: "അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി"
english_title: "Arrest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200956/arrest"
published_at: "2024-04-24T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662926e8b6ab3_n60306641417139728838886b4d618f8611a50aa7a1eae5c2df62e4f1c565e5f00df18aec0fda25c2408f04.jpg"
keywords: []
---

# അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി

> **Lead Summary:** **ന്യൂഡല്‍ഹി: **ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി. എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്ന് ഇഡി സുപ്രീംകോടതിയില്‍ മറുപടി നല്‍കി. അറസ്റ്റ് ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. തെളിവായ 170 മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കപ്പെട്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

## Article Content

**ന്യൂഡല്‍ഹി: **ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി. എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്ന് ഇഡി സുപ്രീംകോടതിയില്‍ മറുപടി നല്‍കി. അറസ്റ്റ് ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. തെളിവായ 170 മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കപ്പെട്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് നടത്താം. ചോദ്യം ചെയ്യലിനായി നല്‍കിയ ഒൻപത് സമൻസുകള്‍ കേജരിവാള്‍ അവഗണിച്ചു. അറസ്റ്റിനെതിരായ കേജരിവാളിന്‍റെ ഹർജി തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200956/arrest)