---
title: "ഗതാഗതം നിരോധിച്ചു"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200980/mahi"
published_at: "2024-04-25T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629b52b30083_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **മാഹി** :നാഷണല്‍ ഹൈവേ 66 മാഹിപാലത്തില്‍ അറ്റകുപ്പണി നടത്തേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ദേശീയപാത ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലം വഴി പോകേണ്ടതാണ്.

## Article Content

**മാഹി** :നാഷണല്‍ ഹൈവേ 66 മാഹിപാലത്തില്‍ അറ്റകുപ്പണി നടത്തേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ദേശീയപാത ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലം വഴി പോകേണ്ടതാണ്.

തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചൊക്ലി - മേക്കുന്ന് - മോന്താല്‍പാലം വഴിയോ മാഹിപ്പാലത്തിന്റടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പാലം വഴിയോ പോകേണ്ടതാണെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200980/mahi)