---
title: "പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന് വധശിക്ഷ"
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201910/panamaram"
published_at: "2024-04-29T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f44fb73fe4_IMG-20240429-WA0041.jpg"
keywords: []
---

# പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന് വധശിക്ഷ

> **Lead Summary:** **പനമരം** :നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. തടവ് ശിക്ഷ വിധിച്ച് കോടതി. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്‌ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്. 2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊല പാതകം നടന്നത്.

## Article Content

**പനമരം** :നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. തടവ് ശിക്ഷ വിധിച്ച് കോടതി. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്‌ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്. 2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊല പാതകം നടന്നത്.

പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം പ്രതി അയൽവാസിയായ നെല്ലിയമ്പം കായ ക്കുന്ന് കുറുമക്കോളനിയിലെ അർജ്ജുൻ അറസ്റ്റിലാവുന്നത്. അർജുൻ കുറ്റക്കാരനെന്ന് കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.

ഫെബ്രുവരി ആദ്യവാരം തുടങ്ങി വിസ്താരം കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി രണ്ടിൽ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത് . കൊലപാതകത്തിന് വധശിക്ഷയും മോഷണത്തിന് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഡിവൈഎസ്പി എ പി ചന്ദ്രൻ സി ഐ അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപാദം അഭിഭാഷകൻ അഡ്വക്കേറ്റ് പി ജെ ജോർജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201910/panamaram)