#thiruvananthapuram l ഈ ചൂടിൽ കൂടുതൽ ശ്രദ്ധിക്കണം, മരണം വരെ സംഭവിക്കാം, വ്യക്തി സുരക്ഷ പ്രധാനം'; നി‍ർ​ദ്ദേശങ്ങൾ

#thiruvananthapuram l  ഈ ചൂടിൽ കൂടുതൽ ശ്രദ്ധിക്കണം, മരണം വരെ സംഭവിക്കാം, വ്യക്തി സുരക്ഷ പ്രധാനം'; നി‍ർ​ദ്ദേശങ്ങൾ
Apr 30, 2024 12:00 PM | By veena vg

തിരുവനന്തപുരം: നിലവിലെ കാലാവസ്ഥാ സാഹചര്യം പൊതുസമൂഹം പ്രതീക്ഷിക്കാത്തതും അനുഭവമില്ലാത്തതുമായതിനാൽ നല്ല ശ്രദ്ധ വേണമെന്ന് ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖ‍ർ കുര്യാക്കോസ്. സാധാരണയായി ഉണ്ടാകാറുള്ള ചൂടിനെപ്പോലെ ഇതിനെ സമീപിച്ചാൽ മരണം വരെ സംഭവിക്കാം. എന്നാൽ സൂക്ഷ്മതയോടെ നി‍ർദ്ദേശങ്ങൾ പാലിച്ചാൽ ഇതും നമുക്ക് അതിജീവിക്കാനാകുമെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു.

വ്യക്തി സുരക്ഷയാണ് ഇതിൽ ഏറ്റവും പ്രധാനം. 11 മണി മുതൽ മൂന്ന് മണി വരെയുള്ള വെയിൽ കൊള്ളാതിരിക്കണം. പ്രത്യേകിച്ച് ഓറഞ്ച് അലേർട്ട് ഉള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. മറ്റുള്ളിടത്ത് കുട ഉപയോ​ഗിക്കാമെങ്കിലും കഴിയുന്നതും ഒഴിവാക്കണം. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇതുവരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ചിലപ്പോൾ ഈ സാഹചര്യം മാറിയേക്കാം. ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റി അറിയിക്കും.അപ്പോൾ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രമിക്കണം.

നിലവിലെ സാഹചര്യത്തെ അതിജീവിക്കാൻ ധാരാളം വെള്ളം കുടിക്കണം. വരുന്ന മൂന്ന് നാല് ദിവസത്തേക്ക് ഇത് തുടരണം. നിലവിൽ മഴ കിട്ടുന്ന സാഹചര്യമില്ല. ഡിമൻഷ്യ പോലുള്ള അസുഖമുള്ളവർ ഒറ്റയ്ക്ക് പുറത്തിറങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണം. കുട്ടികൾ പുറത്തിറങ്ങി നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കുട്ടികളെ മാത്രമല്ല, വീട്ടിലെ വളർത്തുമൃ​ഗങ്ങളെയും പക്ഷികളെയും ശ്രദ്ധിക്കണം. പശു അടക്കമുള്ള മൃഗങ്ങളെ പറമ്പിൽ കെട്ടിയിടരുത്, അവയ്ക്ക് - മരണം വരെ സംഭവിക്കാം. ഇത്തരണം സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയാൽ പ്രളയത്തെ അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കുമെന്ന് ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.

Thiruvananthapuram

Next TV

Related Stories
യാത്രയയപ്പ് നല്കി

May 17, 2024 07:35 PM

യാത്രയയപ്പ് നല്കി

യാത്രയയപ്പ്...

Read More >>
പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

May 17, 2024 06:38 PM

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി...

Read More >>
ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

May 17, 2024 05:41 PM

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്...

Read More >>
ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

May 17, 2024 05:05 PM

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ...

Read More >>
പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

May 17, 2024 03:49 PM

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത്...

Read More >>
വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു

May 17, 2024 03:25 PM

വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു

വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട്...

Read More >>
Top Stories










News Roundup