സിപിഎമ്മിന്‍റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സിപിഎമ്മിന്‍റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു
Apr 30, 2024 08:34 PM | By shivesh

തൃശൂര്‍: ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്‍റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണവുമായി എത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്‍റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ തിരിച്ച്‌ നിക്ഷേപിക്കാൻ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

പണത്തിന്‍റെ ഉറവിടം കാണിക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ പിൻവലിച്ച തുകയുടെ സീരിയല്‍ നമ്ബരുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്ബാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സിപിഎമ്മിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്കിലെത്തിയത്.

ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തൃശൂർ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ എത്തിയത്.

Cpm ed

Next TV

Related Stories
വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

May 21, 2024 12:48 PM

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു....

Read More >>
രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

May 21, 2024 11:58 AM

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

May 21, 2024 11:39 AM

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം...

Read More >>
മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി:  കൃഷികൾ നശിപ്പിച്ചു

May 21, 2024 11:32 AM

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി: കൃഷികൾ നശിപ്പിച്ചു

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി: കൃഷികൾ...

Read More >>
പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി

May 21, 2024 11:20 AM

പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി

പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി...

Read More >>
ഇപി ജയരാജൻ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തൻ

May 21, 2024 11:03 AM

ഇപി ജയരാജൻ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തൻ

ഇപി ജയരാജൻ വധശ്രമക്കേസ്: കെ സുധാകരൻ...

Read More >>
Top Stories