ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു
May 2, 2024 10:39 AM | By sukanya

പേരാവൂർ: സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു. നിരവധി ജനകീയമായ പ്രശ്നങ്ങളിൽ ഇടപെട്ട് ശ്രദ്ധേയനായിരുന്നു സജീവൻ. 2018ലെ പ്രളയകാലത്ത് കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾ പൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിലും കണിച്ചാറിൽ വീശിയടിച്ച ചുഴലികാറ്റിലും മലയോരം വിറങ്ങലിച്ചു നിന്നപ്പോൾ ദുരന്തനിവാരണ സേനയെന്ന പോലെ പേരാവൂർ റെയിഞ്ചിലെ ഒരു പറ്റം സഹപ്രവർത്തകരുമായി ദിവസങ്ങളോളം ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും സേവനപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതിലൂടെ എം പി സജീവൻ സമൂഹത്തിൽ എല്ലാവിഭാഗം ജനങ്ങളുടെയും പ്രിയങ്കരനായി മാറി.

മികച്ച പ്രളയകാല പ്രവർത്തനത്തിന് മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് ഉപഹാരം നേടിയിരുന്നു. എക്‌സൈസിലെ ജനകിയ മുഖമായി മാറിയ സജീവൻ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിമുക്തിയുടെ അന്ത:സത്ത ജീവിതത്തിലുട നീളം പുലർത്തി കൊണ്ട്‌ വിമുക്തി മിഷൻ പ്രവർത്തനത്തിൻ്റെയും ഭാഗമായി പേരാവൂർ റെയിഞ്ച് പരിധിയിൽ നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. മേഖലയിലെ പ്രാദേശിക ചാനലുമായി ചേർന്ന് പ്രവാസികളുടെയടക്കം പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ട്രോൾ മത്സരവും ആദിവാസി യുവാക്കൾക്കായി ടാഗോർ പി എസ് സി പരിശീലന കേന്ദ്രത്തിൻ്റെയും കുടുംബശ്രീ മിഷൻ ജില്ലാ ഘടകത്തിൻ്റെയും സഹകരണത്തോടെ നടത്തിയ ഊരുണർവ്വ് പരിപാടിയും ജില്ലാ ഹോമിയോപ്പതി വകുപ്പുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച 'ആശാകിരണം' കൗൺസലിങ് പരിപാടിയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. വിമുക്തി പ്രവർത്തനത്തിൽ പേരാവൂർ മോഡൽ എന്ന ഒരു വിശേഷണവും ഇക്കാലത്തുണ്ടായി. കർമനിരതമായ ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിനു ശേഷമാണ് സർവീസിൽ നിന്നും പടിയിറങ്ങുന്നത്. കണിച്ചാർ മണൽ മാലിൽ കുടുംബാംഗമാണ് എം പി സജീവൻ. ഷൈനിയാണ് ഭാര്യ. മക്കൾ: അനുവിന്ദ്, അഭിനന്ദ്.

M P Sajeevan , a popular excise officer, has retired

Next TV

Related Stories
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
വൈദ്യുതി മുടങ്ങും

May 12, 2025 06:35 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

May 12, 2025 06:29 AM

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക്...

Read More >>
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

May 11, 2025 08:54 PM

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

May 11, 2025 08:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ...

Read More >>
Top Stories