---
title: "എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം"
english_title: "Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204172/exam"
published_at: "2024-05-09T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c857a7c960_IMG-20240509-WA0029.jpg"
keywords: []
---

# എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം

> **Lead Summary:** **തിരുവനന്തപുരം**: എസ്എസ്എൽസി പരീക്ഷയുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവക്ക് അപേക്ഷകൾ ഇന്ന് മുതൽ നൽകാം. ഇന്ന് മുതൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: sslcexam.kerala.gov.in ഉപരിപഠന അർഹത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ നടത്തും. യോഗ്യത നേടാത്തവർക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം.

## Article Content

**തിരുവനന്തപുരം**: എസ്എസ്എൽസി പരീക്ഷയുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവക്ക് അപേക്ഷകൾ ഇന്ന് മുതൽ നൽകാം. ഇന്ന് മുതൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: sslcexam.kerala.gov.in ഉപരിപഠന അർഹത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ നടത്തും. യോഗ്യത നേടാത്തവർക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം.

ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ​ഗ്രേഡ് ഉൾപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ഓൺലൈനായി ലഭ്യമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204172/exam)