---
title: "വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206310/kelakam"
published_at: "2024-05-20T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ab3604efbb_IMG-20240520-WA0003.jpg"
keywords: []
---

# വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

> **Lead Summary:**  **കേളകം**: കേളകം ഗ്രാമ പഞ്ചായത്തിലെ പ്ലസ് റ്റു വിന് മുഴുവൻ വിഷയങ്ങൾക്കും A+വാങ്ങിയ 42 കുട്ടികളെ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ്‌ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

## Article Content

 **കേളകം**: കേളകം ഗ്രാമ പഞ്ചായത്തിലെ പ്ലസ് റ്റു വിന് മുഴുവൻ വിഷയങ്ങൾക്കും A+വാങ്ങിയ 42 കുട്ടികളെ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ്‌ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വിജയോൽസവം ചടങ്ങ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനും , വാഗ്മിയുമായ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു.ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് പ്രസിഡണ്ട് എസ്.റ്റി രാജേന്ദ്രൻ മാസ്റ്റർ , സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്മാസ്റ്റർ , വാർഡ് മെമ്പർ  സുനിത വാത്യാട്ട്, വ്യാപാരി വ്യവസായി ഏകോപന കേളകം യൂനിറ്റ് പ്രസിഡണ്ട് രജീഷ് ബൂൺ, ഇൻറ്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് രക്ഷാധികാരിപൗലോസ് പൊട്ടക്കൽ , ജനറൽ സിക്രട്ടറി കെ.വി.അജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206310/kelakam)