ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ഉളിക്കൽ ടൗണിൽ മെയ് 15 ന് 8 മണി മുതൽ മെഗാ ശുചീകരണ പ്രവർത്തി നടത്താൻ തീരുമാനിച്ചു. അന്നേ ദിവസം വ്യാപാരികൾ രാവിലെ 8 മണി മുതൽ കടകൾ അടച്ച് ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കും.
ആ ദിവസം സ്ഥാപനങ്ങൾ, വീടുകൾ അടക്കം മുഴുവൻ പ്രദേശങ്ങളിലെയും ശുചീകരണ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തും. വാർഡ് തല യോഗങ്ങളൂം ഗ്രാമസഭകളും ചേരുവാൻ തീരുമാനിച്ചു. മാലിന്യങ്ങൾ വലിച്ചെറിയുന്ന വരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, ഇന്ദിര പുരുഷോത്തമൻ, അഷ്റഫ് പാലശ്ശേരി, വയത്തൂർ വില്ലേജ് ഓഫീസർ വിനീത്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ജെയിംസ്, വി ഇ ഒ വിഷ്ണുരാജ്, നവ കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ സുകുമാരൻ എന്നിവർ പ്രസംഗിച്ചു . ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുവജന സംഘടന പ്രതിനിധികൾ, സ്ഥാപനമേധാവികൾ, വ്യാപാരി- വ്യവസായ സംഘടനകളുടെ പ്രതിനിധികൾ, കുടുംബശ്രീ- തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകരണ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനം മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ulickal grama panchayath