കൽപ്പറ്റ. എസ്.കെ.എസ്.എസ്.എഫ് കൽപ്പറ്റ മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ശബീർ വാഫി അധ്യക്ഷനായി. ജില്ല ജന.സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സാദിഖ് മുട്ടിൽ സ്വാഗതം പറഞ്ഞു. റബീബ് പിണങ്ങോട്, ഫാസിൽ മരക്കാർ മാണ്ടാട്, ജുബൈർ ദാരിമി, മിജാസ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.
Kalpetta