---
title: "വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206192/arrested"
published_at: "2024-05-19T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649a589913d8_IMG-20240519-WA0016.jpg"
keywords: []
---

# വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ 

> **Lead Summary:**  **ഇരിട്ടി** : വള്ളിത്തോട് സ്വദേശിനിയെ കബിളിപ്പിച്ച് കാർ കൈക്കലാക്കി മലപ്പുറത്ത് വില്പന നടത്തിയ ശേഷം കടന്നുകളഞ്ഞ കോഴിക്കോട് സ്വദേശി പ്രതി മുഹമ്മദ് ഷാക്കിർ ഇരിട്ടി സി ഐ ജിജേഷും സംഘവും എറണാകുളത്ത് വച്ച് പിടികൂടി .

## Article Content

 **ഇരിട്ടി** : വള്ളിത്തോട് സ്വദേശിനിയെ കബിളിപ്പിച്ച് കാർ കൈക്കലാക്കി മലപ്പുറത്ത് വില്പന നടത്തിയ ശേഷം കടന്നുകളഞ്ഞ കോഴിക്കോട് സ്വദേശി പ്രതി മുഹമ്മദ് ഷാക്കിർ ഇരിട്ടി സി ഐ ജിജേഷും സംഘവും എറണാകുളത്ത് വച്ച് പിടികൂടി .

കടവന്തറയിലുള്ള ഫ്ലാറ്റിൽ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ വളരെ സാഹസികമായി ആണ് പോലീസ് പിടികൂടിയത് . ഫെബ്രുവരി മൂന്നിന് ആയിരുന്ന വള്ളിത്തോട് സ്വദേശിനി വീട്ടമ്മയെ കബിളിപ്പിച്ച് വാഹനം കൈക്കലാക്കി പ്രതി കടന്നുകളഞ്ഞത് . മലപ്പുറത്ത് വാഹനം വിറ്റ ശേഷം എറണാകുളത്തുള്ള ഫ്ലാറ്റിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത് .

സ്ഥിരം വാഹന മോഷണം നടത്തുന്ന വൻ സംഘത്തിലെ പ്രതികളിൽ ഒരാളാണ് പിടിയിലായ മുഹമ്മദ് ഷാക്കിർ. കേസിൽ കൂടുതൽ പ്രതികളെ കൂടി പിടികൂടാനുണ്ട് . ഇരിട്ടിയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘത്തിൽ എസ് ഐ പ്രകാശൻ ,സീനിയർ സിവിൽ പോലീസ് ഓഫിസർ ഷിജോയി എന്നിവരും ഉണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206192/arrested)