പേരാവൂർ : 1996 ൽ കിളിയന്തറയിൽ വച്ച് കർണാടക നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് ജീപ്പ് ഡ്രൈവർ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരിട്ടി പോലീസ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലോറി ഡ്രൈവർ നാഗേഷ് ഇതേതുടർന്ന് ഒളിവിൽ പോവുകയായിരുന്നു. അപകടമുണ്ടാക്കിയ ഡ്രെവറെ കണ്ടെത്താൻ കഴിയാത്തതിനാൽ മരണപ്പെട്ട ആൾക്ക് ഇൻഷുറൻസും ലഭിച്ചിരുന്നില്ല. 28 വർഷങ്ങൾക്ക് ശേഷം ഇരിട്ടി സി.ഐ ജിജീഷ് പി.കെ യും സംഘവും ബാംഗ്ലൂർ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലാകും എന്ന് ഭയന്ന് നാഗേഷ് കർണാടകയിലെ പല സ്ഥലങ്ങളിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇത്രയും കാലമായി ഇയാൾ വീട്ടിലും പോകാറില്ലായിരുന്നെത്രെ.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു സി മട്ടന്നൂർ, ഷിഹാബുദ്ദീൻ പ്രവീൺ ഊരത്തൂർ നിജേഷ് തില്ലങ്കേരി, ഷൗക്കത്തലി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
kiliyanthira accident