ഇരിട്ടി: ആറളം ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, തൊഴിലാളികലുടെ ഡി എ കുടിശ്ശിക അനുവധിക്കുക, പിരിഞ്ഞ് പോയ തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി അനുവദിക്കുക, നിശ്ചിത തൊഴിൽ ദിനം കഴിഞ്ഞ കാഷ്വൽ തൊഴിലാളികളെ സ്ഥിരപെടുത്തുക, മിനിമം കൂലി പുതുക്കി നൽകുക, 2022 - 23 വർഷത്തെ മിനിമം ബോണസ് നടപ്പിലാക്കുക , നിയമനങ്ങളുടെ അപാകത പരിഹരിക്കുക, എൽ ഐ സി, പി എഫ്, ഇ പി എഫ് എന്നിവയിലെ മുടങ്ങി കിടക്കുന്ന കുടിശിക അടച്ചു തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുക, വന്യ ജീവികളുടെ ആക്രമണം തടയുന്നതിനുള്ള സുരക്ഷാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആറളം ഫാം മസ്ദൂർ സംഘ് (ബി എം എസ് ) ഫാം അധികാരികൾക്ക് നിവേദനം നൽകി.
ബി എം എസ് മേഖലാ സിക്രട്ടറി പി.കെ. ഷാബു നിവേദനം ആറളം ഫാം അഡ്മിനിസ്ട്രേറ്റർ ഡോ. കെ.പി. നിതീഷ്‌കുമാറിനു കൈമാറി. ആവിശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നിവേദക സംഘത്തിലുണ്ടായിരുന്ന നേതാക്കളായ സി. കെ. സുരേഷ് ബാബു, ഒ. കെ. അശോകൻ, പി. കെ. രാജപ്പൻ, പി. കെ. ഷാബു, പി.വി. പുരുഷോത്തമൻ തുടങ്ങിയവർ അറിയിച്ചു.
Iritty