---
title: "ഇന്ത്യന്‍ സോഫ്റ്റ് ബേസ്‌ബോള്‍ വുമന്‍ ചാപ്യന്‍ഷിപ്പ് താരം എ.അശ്വനിക്ക് ആദരവുമായി പഴശ്ശി രാജ കളരി അക്കാദമിയില്‍ സഫലം 2024"
english_title: "Kakkayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206886/kakkayangad"
published_at: "2024-05-22T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dd8b0105ef_IMG-20240522-WA0009.jpg"
keywords: []
---

# ഇന്ത്യന്‍ സോഫ്റ്റ് ബേസ്‌ബോള്‍ വുമന്‍ ചാപ്യന്‍ഷിപ്പ് താരം എ.അശ്വനിക്ക് ആദരവുമായി പഴശ്ശി രാജ കളരി അക്കാദമിയില്‍ സഫലം 2024

> **Lead Summary:**  **കാക്കയങ്ങാട്** : സോഫ്റ്റ് ബേസ്‌ബോള്‍ വുമണ്‍ സൗത്ത് ഏഷ്യന്‍ ചാപ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ നേടിയ, കളരി അക്കാദമി പഠിതാവ് കൂടിയായ ഇന്ത്യന്‍ ടീം അംഗം പഴശ്ശിരാജ കളരി അക്കാദമിയുടെ നേതൃത്വത്തില്‍ എ. അശ്വനിക്ക് സ്വീകരണം നല്‍കി.

## Article Content

 **കാക്കയങ്ങാട്** : സോഫ്റ്റ് ബേസ്‌ബോള്‍ വുമണ്‍ സൗത്ത് ഏഷ്യന്‍ ചാപ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ നേടിയ, കളരി അക്കാദമി പഠിതാവ് കൂടിയായ ഇന്ത്യന്‍ ടീം അംഗം പഴശ്ശിരാജ കളരി അക്കാദമിയുടെ നേതൃത്വത്തില്‍ എ. അശ്വനിക്ക് സ്വീകരണം നല്‍കി.

മെയ് 13 മുതല്‍ 17 വരെ നേപ്പാളില്‍ നടന്ന ചാപ്യന്‍ഷിപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് കരുത്തായത് അശ്വനിയായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വനി കാക്കയങ്ങാട് പാറക്കണ്ടിപ്പറമ്പില്‍ കെ. മധുസൂദനന്റെയും ആശയുടേയും മകളാണ്. കളരി ചാപ്യന്‍ഷിപ്പിലെ ദേശീയ താരം കൂടിയാണ് അശ്വനി. ആദരസംഗമം ഡോ.വി. ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു.

മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.ബിന്ദു അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി കെ.വിനോദ് കുമാര്‍, പി. ഇ. ശ്രീജയന്‍ ഗുരുക്കള്‍, എ. ഷിബു, നസീര്‍ നെല്ലൂര്‍, വത്സന്‍ഗുരുക്കള്‍, വി.കെ.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206886/kakkayangad)