---
title: "ഐ.ടി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ  വൻ തുക നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി: മൂന്നുപേർക്കെതിരെ കേസ് "
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207004/thaliparamba"
published_at: "2024-05-23T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ed10f8ae8a_IMG-20240523-WA0010.jpg"
keywords: []
---

# ഐ.ടി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ  വൻ തുക നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി: മൂന്നുപേർക്കെതിരെ കേസ് 

> **Lead Summary:**  **തളിപ്പറമ്പ** : ഐ.ടി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഡിവിഡന്റോടെ വൻ തുക നൽകാമെന്ന് വാഗ്ദ‌ാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

 **തളിപ്പറമ്പ** : ഐ.ടി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഡിവിഡന്റോടെ വൻ തുക നൽകാമെന്ന് വാഗ്ദ‌ാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് കാക്കാഞ്ചാൽ ശാന്തി നഗറിലെ കല്യാണി നിവാസിൽ എ.പി ശിവദാസൻ്റെ പരാതിയിലാണ് കേസ്.  രാജേഷ് നമ്പ്യാർ, വിഗ്നേഷ് നമ്പ്യാർ, ജിതിൻ പ്രകാശ് എന്നിവർ ചേർന്ന് തുടങ്ങാൻ പോകുന്ന അംഷി ടെക്നോളജി എന്ന ഐ.ടി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലഭി ക്കുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്നാണ് പരാതി.

വാഗ്ദാനത്തിൽ വിശ്വസിച്ച ശിവദാസൻ 2021 നവംബർ 11നും 2022 മാർച്ച് 21നുമായി 25 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ പണം കൈപ്പറ്റിയെങ്കിലും സ്ഥാപനം തുടങ്ങുകയോ പണം തിരിച്ച് നൽകുകയോ ചെയ്തില്ലെന്നാണ് പരാതി. കൊച്ചി കലൂരിലാണ് സ്ഥാപന ത്തിൻ്റെ രജിസ്ട്രേഡ് ഓഫീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207004/thaliparamba)