കനത്ത മഴ : കതിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം പൊട്ടിവീണു

കനത്ത മഴ : കതിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം പൊട്ടിവീണു
May 23, 2024 02:04 PM | By sukanya

കണ്ണൂർ:  കതിരൂര്‍ പൊന്ന്യം സറാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം പൊട്ടിവീണു. റോഡിന് സമീപത്തെ വീട്ടുപറമ്പിലെ മരത്തിന്റെ ശിഖരമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊട്ടി വീണത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഇന്നലെ രാത്രി ആണ് അപകടം. കതിരൂരില്‍ ഒരു കല്യാണ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വടകരയിലേക്ക് പോവുകയായിരുന്ന 5 അംഗ സംഘം സഞ്ചരിച്ച കാറിനു മുകളിലേക്കാണ് വലിയ മരക്കൊമ്പ് പൊട്ടിവീണത്.

സറാമ്പി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടു പറമ്പിലെ മരമാണ്  ശക്തമായ കാറ്റില്‍ പൊട്ടിവീണത്. തലശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സും കതിരൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി. റോഡിനു നടുവിലേക്ക് മരച്ചില്ല പൊട്ടിവീഴുന്നത് കണ്ട് പെട്ടെന്ന് കാര്‍ നിര്‍ത്തി യാത്രക്കാരില്‍ ഒരാള്‍ പുറത്ത് ഇറങ്ങി നോക്കുന്നതിനിടെയാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് വീണത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസും സൈഡ് മററും തകര്‍ന്നു. ഒന്നര മണിക്കൂറോളം തലശ്ശേരി കൂത്തുപറമ്പ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

Kathiroor

Next TV

Related Stories
തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ 3.55ന്

Jun 16, 2024 10:51 AM

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ 3.55ന്

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ...

Read More >>
ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും

Jun 16, 2024 09:29 AM

ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും

ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം...

Read More >>
അധ്യാപക ഒഴിവ്

Jun 16, 2024 09:17 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
അപേക്ഷ ക്ഷണിച്ചു

Jun 16, 2024 05:36 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു...

Read More >>
മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും

Jun 16, 2024 05:31 AM

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ...

Read More >>
ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ നടത്തി

Jun 16, 2024 05:28 AM

ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ നടത്തി

ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ...

Read More >>
Top Stories

News Roundup