---
title: "ഹാജാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപ് തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്നു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207059/thaliparamba"
published_at: "2024-05-23T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f02258d1e1_IMG-20240523-WA0015.jpg"
keywords: []
---

# ഹാജാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപ് തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്നു

> **Lead Summary:**  **തളിപ്പറമ്പ** :കണ്ണൂർ ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിനു പോകുന്ന ഹജ്ജാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപ് തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്നു.

## Article Content

 **തളിപ്പറമ്പ** :കണ്ണൂർ ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിനു പോകുന്ന ഹജ്ജാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപ് തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്നു.

പയ്യന്നൂർ, ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജാജിമാർക്കുള്ള വാക്സിനേഷൻ ക്യാംപാണ് തളിപ്പറമ്പിൽ സംഘടിപ്പിച്ചത്.  തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ നടന്ന ഹജ്ജാജിമാർക്കുള്ള വാക്സിനേഷൻ ക്യാംപിൽ 500 ഓളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി.

ഹജ്ജ് യാത്രയയപ്പ് കമ്മറ്റി വൈസ് ചെയർമാൻ എം.വി ജയരാജൻ തുള്ളി മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഈ വർഷം 3000 പേരാണ് ഹജ്ജിന് പോകുന്നത്. തളിപ്പറമ്പ് സി.എച്ച് സെൻ്റർ , എസ്.വൈ.എസ്, ഐ.ആർ.പി.സി, കരുണ ചാരിറ്റബിൾ സൊസൈറ്റി വളണ്ടിയർമാർ ഹജ്ജാജി മാർക്കുള്ള സൗകര്യമൊരുക്കി. അബ്ദുൽ കരീം ചേലേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മഹമ്മൂദ് അള്ളാംകുളം, കെ. സന്തോഷ്, സി.അബ്ദുൽ കരീം, ഐ.വി നാരായണൻ, പി.വി വിനോദ്, കെ.പി.എം റിയാസുദ്ദീൻ, ജബാർ ഹാജി, ലത്തീഫ് മന്ന, അബ്ദുൽ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207059/thaliparamba)