അറബിക്കടലിൽ കേരളത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടു; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

അറബിക്കടലിൽ കേരളത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടു; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
May 24, 2024 12:54 PM | By sukanya

 തിരുവനന്തപുരം: തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം  ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് (2024 മെയ്‌ 24)  സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതൽ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. മെയ് 25- ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും തുടർന്ന് മെയ് 25 -ന് വൈകുന്നേരത്തോടെ  വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും ഇത് മാറാൻ സാധ്യതയുണ്ട്. തുടർന്ന് മെയ് 26- നു രാത്രിയോടെ ബംഗ്ലാദേശ് - പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ  പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും. അതേസമയം മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.


Rain

Next TV

Related Stories
സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

Jun 26, 2024 05:35 AM

സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

സ്റ്റുഡന്റ് കൗണ്‍സലര്‍...

Read More >>
വൈദ്യുതി മുടങ്ങും

Jun 26, 2024 05:31 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

Jun 26, 2024 05:27 AM

ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

ലഹരി വിരുദ്ധ ക്ലാസും...

Read More >>
സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

Jun 26, 2024 05:23 AM

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍...

Read More >>
ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

Jun 26, 2024 05:19 AM

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ്...

Read More >>
വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

Jun 26, 2024 05:16 AM

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു...

Read More >>
News Roundup