---
title: "ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214966/iritty"
published_at: "2024-06-26T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b5994a2062_IMG-20240625-WA0027.jpg"
keywords: []
---

# ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

> **Lead Summary:**  **ഇരിട്ടി**: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എസ്എൻഡിപി യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും നടന്നു.

## Article Content

 **ഇരിട്ടി**: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എസ്എൻഡിപി യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും നടന്നു.

ഇരിട്ടി എക്സൈസ് സിവിൽ ഓഫീസർ നെൽസൺ തോമസ് ലഹരി വിരുദ്ധ ക്ലാസെടുത്തു. യൂണിയൻ പ്രസിഡന്റ് കെ. വി. അജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എൻ. ബാബു മുഖ്യ ഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്എൻഡിപി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനക്കൽ, യൂണിയൻ കൗൺസിലർമാരായ പി. ജി. രാമകൃഷ്ണൻ, എ. എം. കൃഷ്ണൻകുട്ടി, ശശിതറപ്പേൽ, വനിതാ സംഘം ഭാരവാഹികളായ പി. കെ. ചന്ദ്രമതി ടീച്ചർ, രാധാമണി ഗോപി, ലതാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

തുടർന്ന് വനിതാ സ്വാശ്രയ സംഘങ്ങളും ബാങ്കുവായ്പ്പയും എന്ന വിഷയത്തിൽ ധനലക്ഷ്മി ബാങ്കിന്റെ ഫീൽഡ് ഓഫീസർ കെ. അരവിന്ദാക്ഷൻ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214966/iritty)