കണ്ണൂർ : മലബാറിലെ +1 സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ.
കെ എസ് യു നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളുടെ ബാക്കി പത്രമാണ് സർക്കാർ അധിക ബാച്ചുകൾ അനുവദിക്കാൻ നിർബന്ധിതമായതെന്നും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവേശത്തോടെ വിദ്യാഭ്യാസ ബന്ദിനെ സ്വീകരിച്ചത് അതിന് തെളിവാണെന്നും കെ എസ് യു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.കെ എസ് യു സംസ്ഥാന, ജില്ലാ,ബ്ലോക്ക് ഭാരവാഹികൾ നേതൃത്വം നൽകി.
Ksu