---
title: "ആറളം പഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കൾ നടത്തി."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207313/iritty"
published_at: "2024-05-24T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665068dc6865d_IMG-20240524-WA0058.jpg"
keywords: []
---

# ആറളം പഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കൾ നടത്തി.

> **Lead Summary:**  **ഇരിട്ടി**: ആറളം പഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കൾ നടത്തി. പ്രകൃതിക്ഷോഭ കെടുതികൾക്കുള്ള സാധ്യത മുന്നിൽ കണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണു പഞ്ചായത്ത് നേതൃത്വത്തിൽ റവന്യു, മരാമത്ത്, അഗ്നിരക്ഷാ, പൊലീസ്, കൃഷി വകുപ്പ്, പഞ്ചായത്ത് തല ദുരന്ത പ്രതികരണ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു .

## Article Content

 **ഇരിട്ടി**: ആറളം പഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കൾ നടത്തി. പ്രകൃതിക്ഷോഭ കെടുതികൾക്കുള്ള സാധ്യത മുന്നിൽ കണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണു പഞ്ചായത്ത് നേതൃത്വത്തിൽ റവന്യു, മരാമത്ത്, അഗ്നിരക്ഷാ, പൊലീസ്, കൃഷി വകുപ്പ്, പഞ്ചായത്ത് തല ദുരന്ത പ്രതികരണ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു .

ആറളം ഫാമും ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രവും ആറളം വന്യജീവി സങ്കേതവും ഉൾപ്പെടുന്ന പഞ്ചായത്ത് എന്ന നിലയിൽ അതീവ ജാഗ്രത പാലിക്കാനാണ് തീരുമാനം. നിലവിൽ ഉള്ള സ്‌ഥിതി യോഗം വിലയിരുത്തി കാര്യക്ഷമമായും കൃത്യതയോടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.

ഇതിനുള്ള പ്രവർത്തന രൂപരേഖ തയാറാക്കി. ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി .രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജെസിമോൾ വാഴപ്പള്ളി, സ്‌ഥിരം സമിതി അധ്യക്ഷരായ ജോസ് അന്ത്യാംകുളം, വത്സ ജോസ്, ഇ.സി. രാജു, അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എം.എ. ആന്റണി, കെഎസ്ഇബി അസിസ്‌റ്റൻ്റ് എൻജിനീയർ പി.ജി. സനീഷ്, മരാമത്ത് ഓവർസിയർമാരായ കെ. അനുരഞ്ച്, റിഞ്ചു ജോർജ്, കൃഷി ഓഫിസർ റാം മോഹൻ, സ്പെഷൽ വില്ലേജ് ഓഫിസർ പി.ബി. പ്രകാശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ പി.എച്ച്. നൗഷാദ്, എസ്ഐ റെജികുമാർ, മെഡിക്കൽ ഓഫിസർ പ്രിയ സദാനന്ദൻ, ഹെൽത്ത് ഇൻസ്പെക്‌ടർ വി.സുന്ദരം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207313/iritty)