---
title: "പായം പഞ്ചായത്തിൽ വള്ളിത്തോട്  മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207436/iritty"
published_at: "2024-05-25T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66516c258dc32_IMG-20240525-WA0022.jpg"
keywords: []
---

# പായം പഞ്ചായത്തിൽ വള്ളിത്തോട്  മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി** : പായം പഞ്ചായത്തിൽ വള്ളിത്തോട് മേഖലയിൽ മഞ്ഞപ്പിത്ത രോഗം പടരുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വള്ളിത്തോട് മേഖലയിലെ വീടുകൾ സംഘം സന്ദർശിച്ച് ഫീവർ സർവ്വേ ബോധവൽക്കരണം, ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി.

## Article Content

**ഇരിട്ടി** : പായം പഞ്ചായത്തിൽ വള്ളിത്തോട് മേഖലയിൽ മഞ്ഞപ്പിത്ത രോഗം പടരുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വള്ളിത്തോട് മേഖലയിലെ വീടുകൾ സംഘം സന്ദർശിച്ച് ഫീവർ സർവ്വേ ബോധവൽക്കരണം, ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി.

തിളപ്പിച്ചാറിയ വെള്ളം, ശുചിത്വമുള്ള സാഹചര്യങ്ങളിൽ പാചകം ചെയ്ത ഭക്ഷണസാധനങ്ങൾ മാത്രം കഴിക്കുക. ശൗചാലയം വൃത്തിയായി സൂക്ഷിക്കുക ഹാൻഡ് വാഷ് ചെയ്യുക. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ ശരിയായ ചികിത്സ തേടുക. രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ആരോഗ്യ വകുപ്പിന് വിവരം അറിയിക്കാനും  പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി . രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റെൻ പാലിക്കാനും രോഗം ബാധിച്ചവരെ ഐസൊലേഷൻ ചെയ്യാനും ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

വാർഡ് മെമ്പർമാരായ മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ് മെഡിക്കൽ ഓഫീസർ ഡോ. നിട്ടു തോമസ് , ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി , ജെ എച് ഐ മാരായ സിജു, അൻവർ,അബ്ദുള്ള ജെ പി എച് എൻ ഷീമോൾ , താഹിറ , ആശാവർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207436/iritty)