തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാൻ എം. പുരുഷോത്തമൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാൻ എം. പുരുഷോത്തമൻ അന്തരിച്ചു
May 25, 2024 10:51 AM | By sukanya

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടെമ്പിൾ ഗേറ്റ് നങ്ങാറത്ത്‌ പീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) നിര്യാതനായി. അസുഖത്തെ തുടർന്ന്‌ തലശ്ശേരി കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സി.പി.എം അവിഭക്ത കോടിയേരി ലോക്കൽ സെക്രട്ടറിയായും കോടിയേരി നോർത്ത്‌ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കോടിയേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റാണ്‌. മാടപ്പീടിക സൗത്ത്‌ വയലളം യു.പി സ്‌കൂൾ റിട്ട. അധ്യാപകനാണ്‌. കെ.പി.ടി.യു മുൻ ജില്ല കമ്മിറ്റി അംഗവും കെ.എസ്‌.ടി.എയുടെ ആദ്യകാല നേതാവുമാണ്‌. 1970ൽ സി.പി.എം അംഗമായി. പുന്നോൽ സർവിസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, കർഷകസംഘം കോടിയേരി വില്ലേജ്‌ സെക്രട്ടറി, തലശ്ശേരി ഏരിയ ഭാരവാഹി, പാറാൽ വീവേഴ്‌സ്‌ സൊസൈറ്റി ഡയറക്‌ടർ എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: രാധ (തലശ്ശേരി നഗരസഭ മുൻ കൗൺസിലർ, മാക്കൂട്ടം ഗവ.യു.പി സ്‌കൂൾ റിട്ട. അധ്യാപിക). മക്കൾ: എം.കെ. ബിജു, എം.കെ. സിജു (കോടിയേരി സർവിസ്‌ സഹകരണ ബാങ്ക്‌, സി.പി.എം നങ്ങാറത്ത്‌ പീടിക ബ്രാഞ്ച്‌ സെക്രട്ടറി), എം.കെ. റിജു (നിയമസഭ സ്‌പീക്കറുടെ ഓഫിസ്‌). മരുമക്കൾ: കെ.സി. വിജിഷ (തലശ്ശേരി ജനറൽ ആശുപത്രി), രമ്യരാജ്‌, ഫർസാന (തിരുവനന്തപുരം). സഹോദരങ്ങൾ: അശോകൻ (ബേക്കറി, കോയമ്പത്തൂർ), ആനന്ദവല്ലി (ഈസ്‌റ്റ്‌ പള്ളൂർ), ആനന്ദപ്രസാദ്‌ (റിട്ട.സെക്രട്ടറി, തലശ്ശേരി പബ്ലിക്‌ സർവന്റ്‌സ്‌ ബാങ്ക്‌), പരേതരായ വിജയൻ, കമല. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ. നിര്യാണത്തിൽ അനുശോചിച്ച്‌ കോടിയേരി മേഖലയിൽ ശനിയാഴ്‌ച പകൽ ഒന്ന്‌ മുതൽ മൂന്ന് വരെ ഹർത്താൽ ആചരിക്കും. മരുന്ന്‌ ഷാപ്പുകൾ, ഹോട്ടലുകൾ എന്നിവയെ ഒഴിവാക്കി.


Thalassery

Next TV

Related Stories
ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2024 04:56 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Jun 14, 2024 04:39 PM

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
 ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

Jun 14, 2024 04:22 PM

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു...

Read More >>
 കഞ്ചാവ്  വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

Jun 14, 2024 03:48 PM

കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

കഞ്ചാവു വില്പനക്കിടെ യുവാവിനെ പോലീസ്...

Read More >>
കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jun 14, 2024 03:34 PM

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

Jun 14, 2024 03:04 PM

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ...

Read More >>
Top Stories


News Roundup


GCC News