---
title: "നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ"
english_title: "Nedumbassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207457/nedumbassery"
published_at: "2024-05-25T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665182020a4f5_IMG-20240525-WA0031.jpg"
keywords: []
---

# നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

> **Lead Summary:** കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

## Article Content

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207457/nedumbassery)