---
title: "ഇരിട്ടി അഗ്നി രക്ഷാ നിലയത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ മതിൽ ഇടിഞ്ഞു താഴ്ന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207582/iritty"
published_at: "2024-05-25T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651f8d61bb8e_IMG-20240525-WA0058.jpg"
keywords: []
---

# ഇരിട്ടി അഗ്നി രക്ഷാ നിലയത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ മതിൽ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി അഗ്നി രക്ഷാനിലയത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ മതിൽ ഇടിഞ്ഞു വീണു .ചെങ്കല്ലുകൊണ്ട് കെട്ടി ഉയർത്തിയ നിർമ്മിച്ച മതിലാണ് ഓവുചാലിലേക്ക് വീണത്. ഇതോടെ ഓവുചാലിലൂടെ വെള്ളം ഒഴുകുന്നത് തടയപെട്ടിരിക്കുകയാണ് . വർഷങ്ങളായി ഇരിട്ടി താലൂക്ക് ആശുപത്രി പഴയ കെട്ടിടത്തിലാണ് അഗ്നി രക്ഷാ നിലയം പ്രവർത്തിച്ചുവരുന്നത്.

## Article Content

 **ഇരിട്ടി** : ഇരിട്ടി അഗ്നി രക്ഷാനിലയത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ മതിൽ ഇടിഞ്ഞു വീണു .ചെങ്കല്ലുകൊണ്ട് കെട്ടി ഉയർത്തിയ നിർമ്മിച്ച മതിലാണ് ഓവുചാലിലേക്ക് വീണത്. ഇതോടെ ഓവുചാലിലൂടെ വെള്ളം ഒഴുകുന്നത് തടയപെട്ടിരിക്കുകയാണ് . വർഷങ്ങളായി ഇരിട്ടി താലൂക്ക് ആശുപത്രി പഴയ കെട്ടിടത്തിലാണ് അഗ്നി രക്ഷാ നിലയം പ്രവർത്തിച്ചുവരുന്നത്.

സേനയുടെ ഏഴോളം വരുന്ന വാഹനങ്ങൾക്ക്  പാർക്കിംഗ് സ്ഥലം ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി . താൽക്കാലികമായി കെട്ടിയുയർത്തിയ ഗ്യാരേജിൽ ആയിരുന്ന ചെറുതും വലുതുമായ രക്ഷാവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. സമീപത്തെ മതിലും ഏതു നിമിഷവും നിലം പതിക്കുന്ന അവസ്ഥയാണ്.

കഴിഞ്ഞദിവസം മതിലിൽ വിള്ളൽ കണ്ടതിനാൽ ഇവിടെ പാർക്ക് ചെയ്തിരുന്ന ജീപ്പ് ഇവിടെ നിന്നും മാറ്റുകയായിരുന്നു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207582/iritty)