വോട്ടെണ്ണല്‍ സജ്ജീകരണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിലയിരുത്തി

വോട്ടെണ്ണല്‍ സജ്ജീകരണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിലയിരുത്തി
May 26, 2024 06:48 AM | By sukanya

 കണ്ണൂര്‍:  ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വിലയിരുത്തി. വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍ടെക്കില്‍ കണ്ണൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും തുടര്‍ന്ന് ക്രമീകരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വോട്ടെണ്ണല്‍ കൃത്യമായും കുറ്റമറ്റ രീതിയിലും നടത്തണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പോളിങ് ഒരുവിധ പരാതികള്‍ക്കും ഇടവരാത്ത വിധം പൂര്‍ത്തികരിക്കുവാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ എ ആര്‍ ഒ മാരും വോട്ടെണ്ണലിനായി ചെയ്ത ക്രമീകരണങ്ങള്‍ വിശദീകരിച്ചു. റൂറല്‍ പൊലീസ് മേധാവി എം ഹേമലതയും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറും വോട്ടെണ്ണല്‍ ദിവസം ക്രമസമാധാന പാലത്തിനായി എടുത്തിട്ടുള്ള നടപടികളും വിശദീകരിച്ചു. അസി. കലക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, തലശ്ശേരി എ സി പി കെ എസ് ഷഹന്‍ഷാ, എ ഡി എം കെ നവീന്‍ ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, അസി.റിട്ടേണിങ് ഓഫീസര്‍മാര്‍, മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


Kannur

Next TV

Related Stories
വർണ്ണക്കൂടാരം സഹവാസ ക്യാംപ്

Jun 17, 2024 02:39 PM

വർണ്ണക്കൂടാരം സഹവാസ ക്യാംപ്

വർണ്ണക്കൂടാരം സഹവാസ...

Read More >>
വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം

Jun 17, 2024 02:31 PM

വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം

വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Jun 17, 2024 11:08 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  തൃക്കലശാട്ടത്തോടെ സമാപിച്ചു

Jun 17, 2024 10:30 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ സമാപിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ...

Read More >>
ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

Jun 17, 2024 09:44 AM

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗസ്മരണയില്‍ ഇന്ന്...

Read More >>
ആറളം ഫാമിൽ  വളർത്ത് നായയെ പുലി അക്രമിച്ചു

Jun 17, 2024 07:24 AM

ആറളം ഫാമിൽ വളർത്ത് നായയെ പുലി അക്രമിച്ചു

ആറളം ഫാം പത്താം ബ്ലോക്കിൽ വളർത്ത് നായയെ പുലി...

Read More >>