സ്വന്തം നാട്ടിൽ മാത്രമല്ല , അയൽനാട്ടിലും അന്ത്യവിശ്രമത്തിനിടമൊരുക്കി അടക്കാത്തോട്ടിലെ നന്മക്കൂട്ടം

സ്വന്തം നാട്ടിൽ മാത്രമല്ല , അയൽനാട്ടിലും അന്ത്യവിശ്രമത്തിനിടമൊരുക്കി അടക്കാത്തോട്ടിലെ നന്മക്കൂട്ടം
May 26, 2024 10:11 AM | By sukanya

 കേളകം: സ്വന്തം നാട്ടിൽ മാത്രമല്ല , അയൽനാട്ടിലും അന്ത്യവിശ്രമത്തിനിടമൊരുക്കി അടക്കാത്തോട്ടിലെ നന്മക്കൂട്ടം . കാലങ്ങളായി തികച്ചും സൗജന്യമായി അടക്കാത്തോട്ടിൽ ഖബർ ഒരുക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് സമീപ ഗ്രാമമായ കൊട്ടിയൂരിലും സേവനമെത്തിച്ച് നാടിന് മാതൃകയാകുന്നത്.

അടക്കാത്തോട് ജുമാമസ്‌ജിദിൽ കുടിയേറ്റകാലം മുതൽ ഖബർ നിർമിച്ചുനൽകിയിരുന്ന കുടുംബ ങ്ങളിലെയും പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ ഖബറിടമൊരുക്കു ന്നത്. നിത്യജീവിതത്തിനായി കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ കൂട്ടായ്മയിലുള്ളത്.

മരണവാർത്ത അറിയുന്ന നിമിഷം മറ്റെല്ലാ ജോലിയും ഉപേക്ഷിച്ചാണ് ഈ നന്മക്കൂട്ടം ഖബർസ്ഥാനിലെത്തുന്നത്. വളകുഴിയിൽ ഷഫീഖ്, കൊച്ചു പറമ്പിൽ അലിയാർ, കൊച്ചുപറമ്പിൽ ഷരീഫ്, മജീദ്, പുതുപ്പറമ്പിൽ റിയാദ്, ഇറമ്പിപ്ലാക്കൽ അബ്ദുൽ റഹ്മാൻ, ഇർഷാദ്, ഇസ്മായീൽ വെളളാറയിൽ തുടങ്ങിയവരും സംഘവുമാണ് കൊട്ടിയൂർ ജുമാ മസ്ജിദിലെത്തി ഖബറിടമൊരുക്കി മയ്യിത്ത് പരിപാലനത്തിനെത്തിയത്.

കബർ പരിപാലന സംഘമെന്ന പേരിൽ മുപ്പതോളം പേരുടെ കൂട്ടായ്മ രൂപവൽകരിച്ച് പ്രവർത്തിക്കുന്ന സംഘം നാട്ടിലെ എല്ലാ പ്രവർത്തനങ്ങൾക്കും പക്ഷഭേതം മറന്ന് രംഗത്തിറങ്ങുന്നതും പ്രശoസനീയമാണ്. കൂട്ടായ്മയുടെ വാർട്ട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമെത്തിയാൽ പിന്നെ കത്ത് നിൽക്കില്ല ,എല്ലാവരും ഓടിയെത്തും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക്.

Adakkathod

Next TV

Related Stories
വർണ്ണക്കൂടാരം സഹവാസ ക്യാംപ്

Jun 17, 2024 02:39 PM

വർണ്ണക്കൂടാരം സഹവാസ ക്യാംപ്

വർണ്ണക്കൂടാരം സഹവാസ...

Read More >>
വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം

Jun 17, 2024 02:31 PM

വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം

വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Jun 17, 2024 11:08 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  തൃക്കലശാട്ടത്തോടെ സമാപിച്ചു

Jun 17, 2024 10:30 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ സമാപിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ...

Read More >>
ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

Jun 17, 2024 09:44 AM

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗസ്മരണയില്‍ ഇന്ന്...

Read More >>
ആറളം ഫാമിൽ  വളർത്ത് നായയെ പുലി അക്രമിച്ചു

Jun 17, 2024 07:24 AM

ആറളം ഫാമിൽ വളർത്ത് നായയെ പുലി അക്രമിച്ചു

ആറളം ഫാം പത്താം ബ്ലോക്കിൽ വളർത്ത് നായയെ പുലി...

Read More >>