കേളകം:വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് വാർഷിക പൊതുയോഗവും, ഭരണ സമിതി തിരഞ്ഞെടുപ്പും അടക്കാത്തോട് വ്യാപാരഭവനിൽ നടത്തി. സംസ്ഥാനസിക്രട്ടറി ദേവസ്യ മേച്ചേരി യോഗം ഉൽഘാടനം ചെയ്തു. 2024-26- വർഷത്തെ ഭാരവാഹികളായി കെ.എ. യാസീൻ കാവുങ്കൽ (പ്രസിഡണ്ട്), വി.ഐ സൈദ് കുട്ടി (ജനറൽ സിക്രട്ടറി), വിൽസൻ കട്ടക്കൽ (ഖജാഞ്ചി ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.
വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് യാസിൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി, വിവിധ യൂനിറ്റ് പ്രസിഡണ്ടുമാരായ എസ്.ജെ.തോമസ് (കൊട്ടിയൂർ) ,സി.എം.ജോസഫ് (മണത്തണ), പ്രജിത്ത് പൊനോൻ (കണിച്ചാർ), മനോജ് (കൊളക്കാട്), ദീപേഷ് (നിടും പുറംചാൽ ), ഉലഹന്നാൻ (ചുങ്കക്കുന്ന്), യൂത്ത് വിംഗ് പ്രസിഡണ്ട് ജോമേഷ്, വനിത വിംഗ് സിക്രട്ടറി ഷേർളി, വി.ഐ. സാലി, വിൽസൻ കട്ടക്കൽ എന്നിവർ സംസാരിച്ചു. മുതിർന്ന വ്യാപാരികളായ കെ.എം.അബ്ദുൽ അസീസ്, എം.ഐ.തോമസ്, മുഹമ്മദ് കുട്ടി, വി.ഐ.ബഷീർ, ഡോ.ജോസഫ് എന്നിവരെയും എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു
KVVES ADAKKATHODE UNIT ELECTION