കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മറ്റന്നാൾ യാത്ര തിരിക്കും. ഹജ്ജ് ക്യാമ്പ് നാളെ വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് കെ കെ ശൈലജ എം എൽ എ മട്ടന്നൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .യാത്രയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി.361 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി അറേബ്യൻ എയർലൈൻസിന്റെ ജംബോ വിമാനങ്ങളാണ് ഹജ്ജ് യാത്രികരുമായി ജിദ്ദയിലേക്ക് പുറപ്പെടുക.
ശനിയാഴ്ച രാവിലെ 5.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.50ന് ജിദ്ദയിൽ എത്തും കണ്ണൂർ വഴി 3113 പേരാണ് ഹജ്ജ് കർമ്മത്തിനായി പോകുന്നത്. ജൂൺ പത്ത് വരെ ഒമ്പത് വിമാനങ്ങൾ സർവ്വീസ് നടത്തും. ജൂൺ മൂന്നി്ന്ന് സ്ത്രീകൾക്ക് മാത്രമായി ഹജ്ജ് വിമാനം യാത്ര തിരിക്കും. ജൂലൈ പത്തിന് മദീനയിൽ നിന്നാണ് കണ്ണൂരിലേക്കുള്ള മടക്കയാത്രാ വിമാനം സർവ്വീസ് ആരംഭിക്കുക. ഹജ്ജ് ക്യാമ്പ് നാളെരാവിലെ 10മുതൽ പ്രവർത്തനം തുടങ്ങും. കണ്ണൂർ എയർപോർട്ട് എംഡി ദിനേഷ് കുമാർ ഹജജ് കമ്മറ്റി ഭാരവാഹികൾ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Kannur