---
title: "കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "The first Haj flight from Kannur was flagged off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209081/the-first-haj-flight-from-kannur-was-flagged-off"
published_at: "2024-06-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ab80c1c009_malayorashabdam.jpg"
keywords: []
---

# കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:**  കണ്ണൂർ: 361 തീർഥാടകർ അടങ്ങുന്ന ആദ്യ ഹജ്ജ് സംഘം ശനിയാഴ്ച രാവിലെ 6.20 ന് കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു. സൗദി എയർലൈൻസ് വിമാനത്തിലാണ് തീർഥാടകർ ജിദ്ദയിലേക്ക് യാത്രയായത്. ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നത് 183 പുരുഷ തീർഥാടകരും 178 സ്ത്രീ തീർഥാടകരുമാണ്. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍കരീം, കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പറുമായ പി പി മുഹമ്മദ് റാഫി, ഹജ്ജ് കമ്മറ്റി അംഗം പി ടി അക്ബർ, മുൻ എം എൽ എ എം വി ജയരാജൻ, കിയാൽ എം ഡി ദിനേശ് കുമാർ, കിയാൽ ഓപ്പറേഷൻസ് മാനേജർ സുരേഷ് കുമാർ , സൗദി എയർലൈൻസ് ഉദ്യോഗസ്ഥരായ വാഹിദ്, ഹസ്സൻ, അർജുൻ കുമാർ , മട്ടന്നൂർ നഗരസഭ മുൻ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, എസ് നജീബ്, എം സി കെ അബ്ദുൾ ഗഫൂർ, സി കെ സുബൈർ, നിസാർ അതിരകം, മുഹമ്മദ് അഷറഫ് , സിറാജ് കാസർകോഡ്, കെ പി അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

## Article Content

 കണ്ണൂർ: 361 തീർഥാടകർ അടങ്ങുന്ന ആദ്യ ഹജ്ജ് സംഘം ശനിയാഴ്ച രാവിലെ 6.20 ന് കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു. സൗദി എയർലൈൻസ് വിമാനത്തിലാണ് തീർഥാടകർ ജിദ്ദയിലേക്ക് യാത്രയായത്. ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നത് 183 പുരുഷ തീർഥാടകരും 178 സ്ത്രീ തീർഥാടകരുമാണ്. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍കരീം, കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പറുമായ പി പി മുഹമ്മദ് റാഫി, ഹജ്ജ് കമ്മറ്റി അംഗം പി ടി അക്ബർ, മുൻ എം എൽ എ എം വി ജയരാജൻ, കിയാൽ എം ഡി ദിനേശ് കുമാർ, കിയാൽ ഓപ്പറേഷൻസ് മാനേജർ സുരേഷ് കുമാർ , സൗദി എയർലൈൻസ് ഉദ്യോഗസ്ഥരായ വാഹിദ്, ഹസ്സൻ, അർജുൻ കുമാർ , മട്ടന്നൂർ നഗരസഭ മുൻ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, എസ് നജീബ്, എം സി കെ അബ്ദുൾ ഗഫൂർ, സി കെ സുബൈർ, നിസാർ അതിരകം, മുഹമ്മദ് അഷറഫ് , സിറാജ് കാസർകോഡ്, കെ പി അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209081/the-first-haj-flight-from-kannur-was-flagged-off)