---
title: "സെൻ്റ് ജോൺസിൻ്റെ പുസ്തകത്തുമ്പികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി "
english_title: "Stjohnsbookchain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213491/stjohnsbookchain"
published_at: "2024-06-20T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673f7cbb1bf7_1000005223.jpg"
keywords: []
---

# സെൻ്റ് ജോൺസിൻ്റെ പുസ്തകത്തുമ്പികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി 

> **Lead Summary:** **പേരാവൂർ : **തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിലെ വായന വാരാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി. പരിപാടി പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർ ബിജു ആർ.സി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ : **തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിലെ വായന വാരാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി. പരിപാടി പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർ ബിജു ആർ.സി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ റെജീന സിറാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബാബു കെ വി, പി.ടി.എ പ്രസിഡൻ്റ് വിനോദ് നടുവത്താനിയിൽ, പ്രധാനാധ്യാപകൻ സോജൻ വർഗീസ്, ജിജോ ജോസഫ്, അനൂപ് സ്കറിയ എന്നിവർ സംസാരിച്ചു.

പേരാവൂർ ടൗണിൽ കുട്ടികൾ തീർത്ത പുസ്തക ചങ്ങല ഏറെ കൗതുകത്തോടെ പൊതുജനങ്ങൾ വീക്ഷിച്ചു. വായനയുടെ പ്രസക്തി വിളിച്ചോതുന്ന പ്രവർത്തനമായിരുന്നു കുട്ടികളുടെ ചങ്ങലത്തുമ്പികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213491/stjohnsbookchain)