---
title: "ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213539/kannur"
published_at: "2024-06-20T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667430615636f_IMG-20240620-WA0044.jpg"
keywords: []
---

# ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

> **Lead Summary:**  **കണ്ണൂർ**: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കണ്ണൂർ, കാസർഗോഡ്, മാഹി ഏരിയയിലുള്ള ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി.

## Article Content

 **കണ്ണൂർ**: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കണ്ണൂർ, കാസർഗോഡ്, മാഹി ഏരിയയിലുള്ള ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി.

പ്രസ്തുത പരിപാടി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ഡോക്ടർ ജയ് കിഷൻ.കെ. പി യുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ മോട്ടോർ വെഹിക്കിൾ എൻഫോസ്മെന്റ് ആർ ടി ഓ  സി. യു. മുജീബ് ഉദ്ഘാടനം ചെയ്തു. ബി. ആർ. പി ഉണ്ണിത്താൻ ( ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ ) സ്വാഗതവും, ഡോക്ടർ. ഫാബിത് മൊയ്തീൻ. വി. എം ( ചീഫ്,എമർജൻസി മെഡിസിൻ - ബി എം എച്ച് ) റിജു പലേരി (സെക്രട്ടറി,ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു ), കണ്ണൂർ,ഹാരിസ് കണ്ണൂർ (സെക്രട്ടറി,എ ഒ സി ടി എ, കണ്ണൂർ ) ബി. എം.ബഷീർ ( ആംബുലൻസ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു, സെക്രട്ടറി, കണ്ണൂർ ) എന്നിവർ ആശംസയും അർപ്പിച്ചു.

തുടർന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിലെ എമർജൻസി മെഡിസിൻ ഡോക്ടർ. നിതിൻ അക്കൽ ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസും  ഷൈജൻ. പി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻഫോസ്‌മെന്റ് റോഡ് നിയമങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മനോജ്‌. ജി. എം ( എ ജി എം,ബി എം ഏച്, ) നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213539/kannur)