ഇന്നും മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Jun 1, 2024 12:00 PM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴയിൽ ഇന്നലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലകളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് കൂരാച്ചുണ്ടിലും മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കേരള തീരത്തിന് അരികെയായിനിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായാണ് മഴ തുടരുന്നത്. നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്.

heavy rain in Kerala

Next TV

Related Stories
ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

Jun 20, 2024 07:06 PM

ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം...

Read More >>
കെ.സുരേന്ദ്രൻ അനുസ്മരണം

Jun 20, 2024 06:52 PM

കെ.സുരേന്ദ്രൻ അനുസ്മരണം

കെ.സുരേന്ദ്രൻ...

Read More >>
വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jun 20, 2024 06:28 PM

വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു...

Read More >>
ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു

Jun 20, 2024 05:03 PM

ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു

ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു...

Read More >>
താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു

Jun 20, 2024 04:22 PM

താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ രണ്ട് പേർക്ക്...

Read More >>
 കോടതിയോട്  ആദരവും  ബഹുമാനവും വേണമെന്ന് സര്‍ക്കാരിനോട്  ഹൈക്കോടതി

Jun 20, 2024 03:45 PM

കോടതിയോട് ആദരവും ബഹുമാനവും വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സര്‍ക്കാരിനോട്...

Read More >>
Top Stories