---
title: "ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212501/iritty"
published_at: "2024-06-16T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e6372b45f6_IMG-20240616-WA0008.jpg"
keywords: []
---

# ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും

> **Lead Summary:** **ഇരിട്ടി** : ഹെൽത്ത് ബ്ലോക്കിന്റെ കീഴിലുള്ള 10 പഞ്ചായത്തുകളിലെ 180 സ്കൂളുകളിലെ മുപ്പതിനായിരത്തോളം കുട്ടികൾക്ക് ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും . ഈ വർഷം മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഡെങ്കിപ്പനി വ്യാപകമായിരുന്നു.

## Article Content

**ഇരിട്ടി** : ഹെൽത്ത് ബ്ലോക്കിന്റെ കീഴിലുള്ള 10 പഞ്ചായത്തുകളിലെ 180 സ്കൂളുകളിലെ മുപ്പതിനായിരത്തോളം കുട്ടികൾക്ക് ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും . ഈ വർഷം മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഡെങ്കിപ്പനി വ്യാപകമായിരുന്നു.

മഴക്കാലം ശക്തിയാകുന്നതോടെ ഡെങ്കിപ്പനി വീണ്ടും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കുട്ടികളെ കൂടുതൽ ബോധവൽക്കരിക്കുന്നത്. സ്കൂളുകളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം പൂർത്തിയാക്കുക .

ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ. ആഗസ്റ്റിനാണ് വ്യത്യസ്തമായ ബോധവൽക്കരണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. താലൂക്കിന് കീഴിലുള്ള മറ്റ് ആശുപത്രികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ബോധവൽക്കരണ പദ്ധതി കോഡിനേറ്റ് ചെയ്യും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212501/iritty)