നവീകരിച്ച സയൻസ് പാർക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

നവീകരിച്ച സയൻസ് പാർക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
Jun 23, 2024 02:16 PM | By Remya Raveendran

കണ്ണൂർ:  നവീകരിച്ച സയൻസ് പാർക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു നവീകരിച്ച ജില്ലാ പഞ്ചായത്ത് സയൻസ് പാർക്ക് പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കും പൊതുജനങ്ങളിലും ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി 10 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്നത്. ഏകദേശം 100 ഓളം പ്രദർശന വസ്തുക്കളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

എട്ടു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ ഫിസിക്സ് , കണക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ത്രീഡി ഷോകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശനം . ഞായാറാഴ്ചകളിൽ ഗ്രൂപ്പായി സന്ദർശകർ എത്തുകയാണെങ്കിൽ സയൻസ് പാർക്ക് തുറന്ന് നൽകും.

മുതിർന്നവർക്കും കുട്ടികൾക്കും ത്രീഡി കണ്ണട ഫീ ഉൾപ്പെടെ പ്രവേശന ഫീസ് യഥാക്രമം 50 രൂപ 40 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ശാസ്ത്ര ക്വിസ് മത്സരവും നടന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ , ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ മാസ്റ്റർ, ഡിഡിഇ ഇൻ ചാർജ് എ എസ് ബിജേഷ്, സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു.

2002 ലാണ് ജില്ലാ പഞ്ചായത്തിൻ്റ കീഴിൽ സയൻസ് പാർക്ക് കാൾടെക്സിന് സമീപം ആരംഭിച്ചത്.

Sciencepark

Next TV

Related Stories
'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

Sep 28, 2024 07:55 PM

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 06:49 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

Sep 28, 2024 06:31 PM

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം...

Read More >>
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:43 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
Top Stories

News Roundup