സംസ്ഥാനത്തെ പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്
Jun 23, 2024 02:36 PM | By Remya Raveendran

പാലക്കാട് :  സംസ്ഥാനത്തെ പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. വിപണിയിൽ മനഃപൂർവം വിലക്കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു.

ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് മന്ത്രി നിർദേശിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു.

മഴ കുറവായതിനാൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. തമിഴ്‌നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാർക്കറ്റിൽ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്.

ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്ത മുരിങ്ങക്ക, വെളുത്തുള്ളി, ബീൻസ് എന്നിവയ്ക്ക് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇഞ്ചി, പാവയ്ക്ക്, തക്കാളി തുടങ്ങിയവയ്ക്ക് വില 100 കടന്നു.

Vegitablerate

Next TV

Related Stories
കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല  നടത്തി

Jun 28, 2024 11:12 AM

കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല നടത്തി

കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല ...

Read More >>
യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Jun 28, 2024 10:58 AM

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം...

Read More >>
വായനാ മാസാചരണം: എന്‍ട്രികള്‍ നല്‍കേണ്ട തിയ്യതി നീട്ടി

Jun 28, 2024 09:56 AM

വായനാ മാസാചരണം: എന്‍ട്രികള്‍ നല്‍കേണ്ട തിയ്യതി നീട്ടി

വായനാ മാസാചരണം: എന്‍ട്രികള്‍ നല്‍കേണ്ട തിയ്യതി...

Read More >>
കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട

Jun 28, 2024 08:00 AM

കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട

കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ്...

Read More >>
കുടുംബശ്രീയില്‍ നിയമനം

Jun 28, 2024 05:27 AM

കുടുംബശ്രീയില്‍ നിയമനം

കുടുംബശ്രീയില്‍...

Read More >>
ഐ.ടി.ഐ പ്രവേശനം

Jun 28, 2024 05:24 AM

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ...

Read More >>