---
title: "തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക് "
english_title: "Busaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212565/busaccident"
published_at: "2024-06-16T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ea21cc7e22_1000004358.jpg"
keywords: []
---

# തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക് 

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പിൽ ദേശീയ പാതയിൽ തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. ഞാറയാഴ്ച രാവിലെ അപകടം നടന്നത്.

## Article Content

**കണ്ണൂർ : **തളിപ്പറമ്പിൽ ദേശീയ പാതയിൽ തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. ഞാറയാഴ്ച രാവിലെ അപകടം നടന്നത്.

കണ്ണൂർ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശ്ശിനി ബസ്സും പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കൃതിക ബസ്സുമാണ് അപകടത്തിൽ പെട്ടത്.

30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല.പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാറ്റൽ മഴയിൽ തെന്നി പോയതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212565/busaccident)