---
title: "കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും"
english_title: "Bakreedinkerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212567/bakreedinkerala"
published_at: "2024-06-16T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ea3f9d1dee_1000004354.jpg"
keywords: []
---

# കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

> **Lead Summary:** **തിരുവനന്തപുരം : **കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വിപണയിയും സജീവമാണ്.

## Article Content

**തിരുവനന്തപുരം : **കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വിപണയിയും സജീവമാണ്.

സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. വിശ്വാസികൾക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ.

മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും നൽകുക, ദരിദ്രർക്ക് ദാനം നൽകുക.ഈ മൂന്ന് പുണ്യകരമായ പ്രവർത്തിയാണ് ബലി പെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212567/bakreedinkerala)