ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ കെ.ടി.അനൂപ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.വി.സു ജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.
എൻഎസ്എസ് യൂണിറ്റ് ഒരുക്കിയ കൂടെ പദ്ധതിയുടെ ഭാഗമായി നിർദ്ദനരായ സഹപാഠികള സഹായിക്കുന്നതിനായുള്ള പ0നോപകരണങ്ങളും ധനസഹായവും എൻ എസ് എസ് വളണ്ടിയർമാർ പ്രിൻസിപ്പാളിന് കൈമാറി. പ്രധാനാധ്യാപകൻ എം.പുരുഷോത്തമൻ, സ്റ്റാഫ് സെക്രട്ടറി എം.എം.ബിജുകുമാർ അധ്യാപകരായ ഇ.പി.അനീഷ് കുമാർ, കെ.ജെ. ബിൻസി, കെ.ബെൻസിരാജ്, കെ.ജൻകേഷ്, ഷിൻ്റോ മാത്യു, പി.മുരളിധരൻ, പി.ജീബ, പി.സിബി, എം.അനിത, ബേബി ബിന്ദു, റീന, മേഘ്നറാം, ദീപ റോയി, കെ.ശ്രീലത എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Iritty