ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഇലോൺ മസ്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന്  ഇലോൺ മസ്ക്
Jun 16, 2024 03:28 PM | By Remya Raveendran

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇവിഎം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ചെറുതല്ലെന്നാണ് യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് എക്സിൽ കുറിച്ചത്.

പ്യൂർട്ടോറിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചാണ് മസ്കിന്റെ പ്രസ്താവന.

നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മസ്ക് പറയുന്നു. അതേസമയം ഇന്ത്യയിലും മസ്കിന്റെ പ്രസ്താവന ചർച്ചാ വിഷയമായിരിക്കുകയാണ്.

ഇന്ത്യയിലെ ഇവിഎം “ബ്ലാക്ക് ബോക്സ്” ആണെന്നും പരിശോധിക്കാൻ ആരെയും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. എന്നാൽ ഇത് തെറ്റാണെന്നും സാമാന്യവത്കരിക്കുന്ന പ്രസ്താവനയെന്നും മസ്കിന് രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.

വേണമെങ്കിൽ ഇന്ത്യയിലേതു പോലുള്ള ഇവിഎമ്മുകൾ നിർമാണത്തിൽ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ പ്രതികരിച്ചു.

സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയുടേയും അല്ലെങ്കിൽ മറ്റിടങ്ങളിലേയും ഇലോൺ മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം എന്ന് രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.

Electronicvotingmechine

Next TV

Related Stories
കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയിj

Jun 25, 2024 12:41 PM

കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയിj

കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ട്...

Read More >>
ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസുകാരൻ മരിച്ചു

Jun 25, 2024 12:26 PM

ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസുകാരൻ മരിച്ചു

ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസുകാരൻ...

Read More >>
ദക്ഷിണയ്ക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് മൂന്നാറിൽ നിന്ന്

Jun 25, 2024 11:37 AM

ദക്ഷിണയ്ക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് മൂന്നാറിൽ നിന്ന്

ദക്ഷിണയ്ക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് മൂന്നാറിൽ നിന്ന്...

Read More >>
വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി; പ്രതി പിടിയിൽ

Jun 25, 2024 11:21 AM

വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി; പ്രതി പിടിയിൽ

വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി; പ്രതി...

Read More >>
പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് കൺവെൻഷനും ആദരായനവും നടന്നു

Jun 25, 2024 11:13 AM

പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് കൺവെൻഷനും ആദരായനവും നടന്നു

പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് കൺവെൻഷനും ആദരായനവും നടന്നു...

Read More >>
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്: അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല

Jun 25, 2024 11:05 AM

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്: അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്: അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല...

Read More >>
Top Stories

News Roundup