കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം

കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം
Jun 16, 2024 04:44 PM | By Remya Raveendran

തിരുവനന്തപുരം: കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ട്രയൽ റൺ നടത്താനാണ് സാധ്യത.

രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അനുമതി നൽകിയുള്ള വിജ്ഞാപനം കേന്ദ്രം ജൂൺ 12ന് ആണ് പുറപ്പെടുവിച്ചത്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറി വിഴിഞ്ഞം.

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു.

കസ്റ്റംസിന്റെ അംഗീകാരം കിട്ടിയതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറിയിരിക്കുകയാണ് വിഴിഞ്ഞം. ഇനി സെക്ഷൻ 8, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതും ഉടനെ കിട്ടുമെന്നാണ് പ്രതീക്ഷ.

Vizhinjam

Next TV

Related Stories
സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

Jun 26, 2024 05:35 AM

സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

സ്റ്റുഡന്റ് കൗണ്‍സലര്‍...

Read More >>
വൈദ്യുതി മുടങ്ങും

Jun 26, 2024 05:31 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

Jun 26, 2024 05:27 AM

ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

ലഹരി വിരുദ്ധ ക്ലാസും...

Read More >>
സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

Jun 26, 2024 05:23 AM

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍...

Read More >>
ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

Jun 26, 2024 05:19 AM

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ്...

Read More >>
വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

Jun 26, 2024 05:16 AM

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു...

Read More >>